Ticker

6/recent/ticker-posts

ജൂനിയർ വിദ്യാർത്ഥികൾക്ക് നേരെ അക്രമം തുടർച്ചയായി 15 കാരന് ബസിൽ മർദ്ദനം, പ്ലസ് വൺ വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനം

കാഞ്ഞങ്ങാട് : കാസർകോട് ജില്ലയിൽ
ജൂനിയർ വിദ്യാർത്ഥികൾക്ക് നേരെ സീനിയർ വിദ്യാർത്ഥികളുടെ അക്രമം തുടർച്ചയായി. പൊലീസ് മേൽ പറമ്പയിലും കാസർകോടുമായിരണ്ട് കേസുകൾ കൂടി റജിസ്ട്രർ ചെയ്തു .15 കാരന് ബസിൽ മർദ്ദനമേറ്റതിനും
പ്ലസ് വൺ വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനമേറ്റ സംഭവത്തിലുമാണ് ഒടുവിലത്തെ കേസുകൾ. കഴിഞ്ഞ ഒന്നര മാസങ്ങൾക്കിടെ അടിക്കടിയാണ് ഇത്തരം കേസുകളുണ്ടാകുന്നത്. കളനാട് ഹൈദ്രോസ് ഹയർ സെക്കൻ്ററി സ്കൂളിന് മുന്നിൽ റോഡിൽ വെച്ച് ഇതേ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി കോട്ടിക്കുളത്തെ എം.കെ. മുഹമ്മദ് മുനീസിന് 16 മർദ്ദനമേറ്റു. മുഖത്തും നെഞ്ചിനും ഷോൾഡറിനും ഇടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. എട്ട് പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ മേൽപ്പറമ്പ പൊലീസ് കേസെടുത്തു. തളങ്കര ജി.എം.വി. എച്ച്.എസ്.എസ് സ്കൂളിലെ വിദ്യാർത്ഥി അണങ്കൂരിലെ അബ്ദുൾ ഷഹീറിനെ 15 ബസിനുള്ളിലും ബസ് സ്റ്റോപ്പിലും വഴിയിലും വെച്ച് മർദ്ദിച്ച രണ്ട് വിദ്യാർത്ഥികൾക്കെതിരെ കാസർകോട് പൊലീസ് കേസെടുത്തു. സ്കൂളിൽ ഷോകളിക്കേണ്ടെന്ന് പറഞ്ഞായിരുന്നു മർദ്ദനം.
Reactions

Post a Comment

0 Comments