കാഞ്ഞങ്ങാട് : വീട്ടിൽ ഉറങ്ങാൻ കിടന്ന 19 വയസുകാരിയെ കാണാതായതായി പരാതി. മാതാവിൻ്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്ന് രാത്രിയാണ് കാണാതായത്. ചീമേനി പോത്താം കണ്ടം സ്വദേശിനിയെയാണ് കാണാതായത്. കാണാതായ വിവരം അറിഞ്ഞ ഉടൻ മാതാവ് സ്റ്റേഷനിലെത്തി പരാതി നൽകി. ചീമേനി പൊലീസാണ് കേസെടുത്തത്.