Ticker

6/recent/ticker-posts

യുവതിയിൽ നിന്നും 20 ലക്ഷം രൂപ വാങ്ങി തിരിച്ച് ചോദിക്കുമ്പോൾ കൊല്ലുമെന്ന് ഭീഷണി പൊലീസ് കേസ്

കാഞ്ഞങ്ങാട് :യുവതിയിൽ നിന്നും 20 ലക്ഷം രൂപ വാങ്ങി തിരിച്ച് ചോദിക്കുമ്പോൾ കൊല്ലുമെന്ന് ഭീഷണി പെടുത്തുന്നുവെന്ന പരാതിയിൽ പൊലീസ് കേസ്. തൃക്കരിപ്പൂർ കൂലേരിയിലെ മാടക്കണ്ടി അബ്ദുൾ കരീമിൻ്റെ ഭാര്യ വി.പി.എം. ഉമറു ഹുദ 39 യുടെ പരാതിയിൽ മുഹമ്മദ് റമീസിനെതിരെയാണ് ചന്തേര പൊലീസ് കേസെടുത്തത്. മാതാവിൻ്റെ ചികിൽസക്കെന്ന് പറഞ്ഞ് ഗൂഗിൾ പേ വഴിയും നേരിട്ടും പലതവണ കളായി 20 ലക്ഷം കൈപറ്റിയ ശേഷം തിരിച്ചു ചോദിക്കുമ്പോൾ ഭീഷണി പെടുത്തുന്നുവെന്ന പരാതിയിലാണ് കേസ്. 2024-25 വർഷത്തിലായി പണം നൽകിയെന്ന് പരാതിയിൽ പറഞ്ഞു.
Reactions

Post a Comment

0 Comments