Ticker

6/recent/ticker-posts

പാണത്തൂരിൽ നിന്നും കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസിലെ കണ്ടക്ടർ ഹൃദയാഘാതം മൂലം മരിച്ചു

കാഞ്ഞങ്ങാട് :പാണത്തൂരിൽ നിന്നും കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസിലെ കണ്ടക്ടർ ഹൃദയാഘാതം മൂലം മരിച്ചു. ഇന്ന് പുലർച്ചെയാണ് കണ്ടക്ടർ ഡ്യൂട്ടിക്കിടയിൽ കുഴഞ്ഞുവീണ് മരിച്ചത്. പാണത്തൂർ ചിറം കടവിലെ  സുനീഷ് അബ്രഹാം 44 ആണ് മരിച്ചത്. രാവിലെ 4.15 മണിയോടെ പാണത്തൂരിൽ നിന്നും ബസ് പുറപ്പെട്ട് കോളിച്ചാലിലെത്തിയപ്പോൾ കണ്ടക്ടർക്ക് നെഞ്ച് വേദന അനുഭവപ്പെട്ടു. ബസ് മാലക്കല്ലിലെത്തിച്ച് ഇവിടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കാഞ്ഞങ്ങാട് ഡിപ്പോയിലെ കണ്ടക്ടറാണ്. മൃതദേഹം ജില്ലാശുപത്രിയിൽ.
Reactions

Post a Comment

0 Comments