2024 മെയ് 15 ന് രാത്രിയാണ്സംഭവം.പെൺകുട്ടി വല്യച്ഛനൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്നു.പിന്നീട് വലിയച്ഛൻ പശുവിനെ കറക്കാൻ പോയ സമയത്താണ് പെൺകുട്ടിയെ മുറിയിൽ നിന്നും എടുത്തുകൊണ്ടുപോയി പീഡിപ്പിച്ചത്. വാതിൽ ചാരിയിടുക മാത്രമാണുണ്ടായിരുന്നത്. വല്യച്ഛൻ പുറത്തിറങ്ങുന്നതും കാത്ത് സൽമാൻ രാത്രി വീടിനു പുറത്തു കഴിയുകയായിരുന്നു. ഏറെ ദൂരം ചുമന്നു കൊണ്ടുപോയി വയലിൽ വച്ചാണ് പീഡിപ്പിച്ചത്. പെൺകുട്ടി ഉണർന്ന് ബഹളം വച്ചെങ്കിലും ഭീഷണിപ്പെടുത്തുകയും വായ പൊത്തി പിടിക്കുകയും ചെയ്തു.സംഭവത്തിനുശേഷമാണ് കമ്മലുകൾ ഊരിയെടുത്തത്.സംഭവത്തിനുശേഷം റെയിൽവേ സ്റ്റേഷനിൽ എത്തിയ സൽമാൻ കൂത്തുപറമ്പിലെ സഹോദരിയുടെ വീട്ടിലേക്ക് പോവുകയായിരുന്നു.സഹോദരിയുടെ സഹായത്തോടെ സ്വർണ്ണക്കമ്മലുകൾ കൂത്തുപറമ്പിലെ ജ്വല്ലറിയിൽ വിറ്റു. പിന്നീട് ബംഗളൂരു വഴി ആന്ധ്രയിലേക്ക് കടക്കുകയായിരുന്നു.ആന്ധ്രയിൽ ഹോട്ടൽ ജോലി ചെയ്യുന്നതിനിടെ ആണ് ഹോസ്ദുർഗ് ഇൻസ്പെക്ടറായിരുന്ന പേരാവൂർ ഡിവൈഎസ്പി എം. പി. ആസാദിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
60 സാക്ഷികളെ ഫാസ് ട്രാക്ക് സെഷൻസ് കോടതി വിസ്തരിച്ചിരുന്നു. ശാസ്ത്രീയ തെളിവുകളടക്കം 117 രേഖ കൾ അന്വേഷണ സംഘ കോടതിയിലെത്തിച്ചിരുന്നു.അന്വേഷണ ഉദ്യോഗസ്ഥൻ എംപി ആസാദിന്റെ നേതൃത്വത്തിൽ 39 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ച കേസ് എന്ന പ്രത്യേകതയും ഇതിനുണ്ട്. ഏഴ് മാസം കൊണ്ട് വിചാരണ പൂർത്തിയാക്കിയാണ് ജഡ്ജ് പി.എം. സുരേഷ് ഇന്ന് ശിക്ഷ വിധിക്കുന്നത്. പ്രതിയെ രാവിലെ ജയിലിൽ നിന്നും കോടതിയിൽ എത്തിച്ചിരുന്നു. കേസിലെ രണ്ടാം പ്രതിയായ സലീമിൻ്റെ സഹോദരി സു
ഹൈബയെയും കുറ്റക്കാരിയെന്ന് കണ്ടെത്തി. ശിക്ഷ ഇളവ് ചെയ്യണമെന്നും വിവാഹിതനാണെന്നും പ്രായമായ മാതാപിതാക്കൾ ഉണ്ടെന്നും പ്രതി കോടതിയിൽ പറഞ്ഞു.
0 Comments