കാഞ്ഞങ്ങാട്: നാടു നടുങ്ങിയ പടന്നക്കാട് ലൈംഗിക പിഡനക്കേസിൽ ഹോസ്‌ദുർഗ് ഫാസ്‌റ്റ് ട്രാക്ക് അഡീഷണൽ സെഷൻസ് കോടതി ഈ മാസം 23 ന് വിധി പറയും. വിചാരണ നടപടികൾ ഇന്ന് പൂർത്തിയാക്കി കോടതി കേസ് വിധി പറയാൻ മാറ്റുകയായിരുന്നു. കുടക് നാപോക്ക് സ്വദേശി സലാം 38 ആണ് കേസിലെ പ്രതി.
ജയിലിൽ നിന്നും ഇന്ന് പ്രതിയെ കോടതിയിൽ കൊണ്ട് വന്നിരുന്നു. രാവിലെ തന്നെ നടപടികൾ പൂർത്തിയാക്കി പ്രതയെ
ജയിലിലേക്ക് മാറ്റി.
പത്തു വയസുകാരിയെ ഉറക്കത്തിൽ തട്ടി
കൊണ്ടുപോയി പാടത്താണ് പ്രതി പീഡിപ്പിച്ചത്.
2024 മെയ് 15 ന് രാത്രി പെൺകുട്ടി സ്വന്തം വല്ല്യച്‌ഛന്റെ കൂടെയാണ് മുറിയിൽ കിടന്നുറങ്ങിയിരുന്നത്. പുലർകാലം 2-30 മണിക്ക് വല്ല്യച്‌ഛൻ പശുവിനെ കറക്കാൻ തുറന്ന വാതിലിൽ കൂടി കയറിയ പ്രതി പെൺകുട്ടിയെ തട്ടി കൊണ്ട് പോവുകയായിരുന്നു.
0 Comments