കാഞ്ഞങ്ങാട് :ബാലകൃഷ്ണൻ പെരിയയെയും സി. രാജനെയും ഉൾപെടെ പുറത്താക്കിയ നാല് കോൺഗ്രസ് നേതാക്കളെയും പാർട്ടിയിൽ തിരിച്ചെടുത്തു.പെരിയ ഇരട്ട കൊല കേസിലെ പ്രതിയായിരുന്ന സിപിഎം പ്രാദേശിക നേതാവിന്റെ മകന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട്പാർട്ടിയിൽ നിന്ന് പുറത്താക്കിയ നാല് കോൺഗ്രസ് നേതാക്കളെയാണ് തിരിച്ചെടുത്തത്.
മുൻ കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ,
യൂഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ രാജൻ പെരിയ,പെരിയ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി. രാമകൃഷ്ണൻ പെരിയ മണ്ഡലംകോൺഗ്രസ് പ്രസിഡന്റ് പ്രമോദ് കുമാർ എന്നിവർക്കെതിരെ സ്വീകരിച്ചിരുന്ന അച്ചടക്കനടപടി പിൻവലിച്ചതായി കെപിസിസി പ്രസിഡന്റ് അഡ്വ സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു.
0 Comments