കാഞ്ഞങ്ങാട്: ഫാം ഹൗസിൽ നിന്നും കറവയന്ത്രങ്ങളും മോട്ടോർ പമ്പും കവർ ച്ചചെയ്ത സംഭവത്തിൽ അഞ്ചംഗ സംഘത്തെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തു.പിലിക്കോട് കണ്ണങ്കൈയിലെ ഫാം ഹൗസിലാണ് മോഷണം നടന്നത്. തരക്കേരുവിലെ പി പ്രമോദിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫാം ഹൗസ്.
കോതോളിയിലെ വി.വി. സജീഷ് 36, മടിവയലിലെ വി. നിതിൻ 31, കൈതക്കാട്ടെ എം. രാജേഷ് 35, കോതോളിയിലെ സി.എ ച്ച്. പ്രശാന്ത് 42, പടന്ന ഗണേഷ് മുക്കിൽ താമസിക്കുന്ന അമ്പലവയൽ സ്വദേശി സി.വി. വിജേഷ് 34എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഒന്നേകാൽ ലക്ഷം രൂപ വിലവരുന്ന
സാധനങ്ങളാണ് കവർന്നത് പോലീസ് അന്വേഷണത്തിൽ മോട്ടോർ പമ്പിൻ്റെയും കറവയന്ത്രങ്ങളുടെയും ചില ഭാഗങ്ങൾ ആക്രിക്കടയിൽ നിന്നും കണ്ടെടുത്തു.ഇവിടെ നിന്നും ലഭിച്ച സൂചനയുടെ അടിസ്ഥാന ത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിളെ അറസ്റ്റ് ചെയ്തത്. ഹൊസ്‌ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്)യിൽ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
0 Comments