കാഞ്ഞങ്ങാട് : സ്വിഫ്റ്റ് ഡിസൈയർ കാറിൽ കടത്തിയ 23 ലിറ്റർ പുതുച്ചേരി മദ്യവുമായി മൂന്ന് പേർ അറസ്റ്റിൽ. കാറും മദ്യവും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ കുന്നും കൈയിൽ നിന്നും ചിറ്റാരിക്കാൽ ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ്റെ നേതൃത്വത്തിലാണ് പുതുച്ചേരി സംസ്ഥാനത്ത് മാത്രം വിൽപ്പന വകാശമുള്ള മദ്യവുമായി മൂന്നംഗ സംഘത്തെ പിടികൂടിയത്. കർണാടക ഹരിഹരപുരം തൂർണിന ഹല്ലി സ്വദേശികളായ കെ.വി. നവനീന 41,സുരേഷ് 34, ടി. എസ്. ജയകുമാര 25 എന്നിവരാണ് അറസ്റ്റിലായത്. പുലർച്ചെ 1.45 ന് സംശയ സാഹചര്യത്തിൽ നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിനെ അറിയിക്കുകയായിരുന്നു. വിൽപ്പനക്കെത്തിച്ചതാണ് മദ്യമെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
0 Comments