Ticker

6/recent/ticker-posts

ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു, മരിച്ചവരിൽ സ്ത്രീകളും

കാസർകോട്:ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നിരവധി പേർ മരിച്ചു. അഞ്ച് പേർ മരിച്ചതായാണ് വിവരം. ഇവരിൽ മൂന്ന് സ്ത്രീകൾ ഉള്ളതായും വിവരമുണ്ട്. ഏതാനും പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചക്ക് തലപ്പാടിയിലാണ് അപകടം. കർണാടക ആർ. ടി. സി ബസും ഓട്ടോയും കൂട്ടിയിടിക്കുകയായിരുന്നു ഓട്ടോ പൂർണമായും തകർന്ന നിലയിലാണ്. ഓട്ടോ യാത്രക്കാരും സ്റ്റാൻ്റിൽ ബസ് കാത്ത് നിന്നവരും അപകടത്തിൽ പെട്ടു. മൃതദേഹങ്ങൾ വിവിധ ആശുപത്രികളിലായാണുള്ളത്. പരിക്കേറ്റവരെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Reactions

Post a Comment

0 Comments