കാസർകോട്:കാറിൽ കടത്തി കൊണ്ട് വരികയായിരുന്ന 28.06 ഗ്രാം എം.ഡി.എം
. എയും രണ്ട് കിലോ 108 ഗ്രാം കഞ്ചാവുമായി മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ ദേശീയ പാതയിൽ മഞ്ചേശ്വരം പൊലീസ് നടത്തിയ പരിശോധനയിലാണ് ലക്ഷങ്ങളുടെ മയക്ക് മരുന്ന് പിടികൂടിയത്. ബഡ്വാൾ ലോവർ ബസാറിലെ മുഹമ്മദ് അബാസ് 30, പുത്തൂർ കല്ലടുക്ക അൻസാർ സാബിത്ത് 26, ബഡ്വാളിലെ മുഹമ്മദ് ജുനൈദ് 32 എന്നിവരാണ് അറസ്റ്റിലായത്. തലപ്പാടിയിൽ വാഹന പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. എസ്. ഐ കെ.ആർ. ഉമേശിൻ്റെ നേതൃത്വത്തിലാണ് പിടികൂടിയത്. കാറും മയക്ക് മരുന്നും കസ്റ്റഡിയിലെടുത്തു.
0 Comments