Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് ബസ് സ്റ്റാൻ്റ് റോഡ് അടച്ചിടാനുള്ള നീക്കം വ്യാപാരികൾ തടഞ്ഞു പൊലീസെത്തി

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് ബസ് സ്റ്റാൻ്റ് പോക്കറ്റ് റോഡ് രണ്ടാഴ്ചത്തേക്ക് അടച്ചിടാനുള്ള നഗരസഭയുടെ തീരുമാനത്തിനെതിരെ വ്യാപാരികൾ സംഘടിച്ചു.
 റോഡ് അടച്ചിട്ട് നടക്കുന്ന ബസ് സ്റ്റാൻ്റിൻ്റെ തുടർ നിർമ്മാണ പ്രവർത്തികൾ ഇന്ന് രാവില
 വ്യാപാരികൾ തടഞ്ഞു. സംഘർഷാവസ്ഥയുടെ വക്കിലെത്തിയതോടെ സ്ഥലത്ത് പൊലീസെത്തി. ഓണം അടുത്ത സമയത്ത് ബസ് സ്റ്റാൻ്റിന് പിറകിലൂടെയുള്ള കുന്നുമ്മൽ റോഡ് അടച്ചിടാനുളള നീക്കമാണ് വ്യാപാരികളെ പ്രതിഷേധത്തിലാക്കിയത്. ഇന്ന് രാവിലെ ഈ റോഡ് ബ്ലോക്ക് ചെയ്തത് വ്യാപാരികൾ നീക്കം ചെയ്തു. നിർമ്മാണ പ്രവർത്തികൾ തടഞ്ഞു. പ്രസിഡന്റ് സി.കെ. ആസിഫിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
 തുടർന്ന് നഗരസഭ ചെയർപേഴ്സൺ കെ. വി. സുജാത സ്ഥലത്തെത്തി. ഇൻസ്പെക്ടർ പി. അജിത് കുമാർ, നഗരസഭ ഉദ്യോഗസ്ഥരും കരാറുകാരും സ്ഥലത്തെത്തി വ്യാപാരി നേതാക്കളുമായി ചർച്ച നടത്തി. ഇന്ന് മുതൽ റോഡ് അടച്ച് 26 ന് റോഡ് തുറന്ന് ചെറുവാഹനങ്ങൾക്ക് പോകാൻ സൗകര്യമൊരുക്കാമെന്ന ഉറപ്പിൽ വ്യാപാരികൾ പ്രതിഷേധം അവസാനിപ്പിച്ചു.
Reactions

Post a Comment

0 Comments