കാഞ്ഞങ്ങാട് :40 വയസ് പ്രായം തോന്നിക്കുന്ന യുവാവിന്റെ മൃതദേഹം റെയിൽവെ ട്രാക്കിൽ കണ്ടെത്തി. മൃതദേഹം തിരിച്ചറിയാനായിട്ടില്ല. കോട്ടിക്കുളം റെയിൽവെ സ്റ്റേഷൻ ഒന്നാം പ്ലാറ്റ് ഫോമിന് തെക്ക് വശം ട്രാക്കിന് സമീപത്താണ് മൃതദേഹം കണ്ടത്. ഇന്ന് പുലർച്ചെ 1.25 മണിയോടെയാണ് കണ്ടത്.
കോട്ടിക്കുളം റെയിൽവെ സ്റ്റേഷൻ മാസ്റ്റർ കെ.പി. ഹരിഹരൻ നൽകിയ പരാതിയിൽ ബേക്കൽ പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ജില്ലാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
0 Comments