Ticker

6/recent/ticker-posts

കാസർകോട്ടേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയ യുവാവിനെ കാണാതായി

കാഞ്ഞങ്ങാട് :കാസർകോട്ടേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയ ശേഷം
 യുവാവിനെ കാണാതായി. മകനെ കാൺമാനില്ലെന്ന മാതാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബന്തടുക്ക കക്കച്ചാലിലെ ജിജോ ജോസഫിനെ 32 യാണ് കാണാതായത്. ഇന്നലെ ഉച്ചക്ക് വീട്ടിൽ നിന്നും ഇറങ്ങി പോയ ശേഷം തിരിച്ചു വന്നില്ലെന്നാണ് പരാതി. മാതാവ് ചിന്നമ്മ ജോണിയുടെ പരാതിയിൽ ബേഡകം പൊലീസാണ് കേസെടുത്തത്.
Reactions

Post a Comment

0 Comments