Ticker

6/recent/ticker-posts

44 വർഷത്തിന് ശേഷം നെഹ്റു കോളേജിലെ സഹപാഠികൾ ഒത്തുചേർന്നു

കാഞ്ഞങ്ങാട് :  വിസ്മൃതിയിലായിപ്പോയ  കോളേജ് പഠന കാലത്തെ ഓർമകൾക്ക് പുതു ജീവൻ നൽകി 1978-1981 കാലയളവിലെ കാഞ്ഞങ്ങാട് നെഹ്റു ആർട്സ്   സയൻസ് കോളേജിലെ ഹിസ്റ്ററി  എക്കണോമിക്സ് ബാച്ചിലെ സഹപാഠികൾ കഴിഞ്ഞ ദിവസം പടന്നക്കാട്  ബേക്കൽ ക്ലബ്ബിൽ ഒത്തുചേർന്നു.
  മിക്കവരും കോളേജ് പഠനം കഴിഞ്ഞു പോയതിനു ശേഷം ഇതാദ്യമായിട്ടാണ് നേരിൽ  കാണുന്നത്. പ്രായാധിക്യം കാരണം പലർക്കും തങ്ങളുടെ സഹ പാഠികളെ തിരിച്ചറിയാൻ ഏറെ പണിപ്പെട്ടു. ഒന്നിച്ചിരുന്നു പഠിച്ചും  കളിച്ചും  ചിരിച്ചും തമാശകൾ പറഞ്ഞും കഴിഞ്ഞു പോയ  പഠന കാലത്തെ                 ഓർമ്മകൾ ഒരിക്കൽ കൂടി ബേക്കൽ ക്ലബ്ബിലെ കോൺഫറൻസ് ഹാളിൽ പുനർജ്ജനിക്കുകയായിരുന്നു. ഏറെ പേരും റിട്ടയേർഡ് ഉദ്യോഗസ്ഥന്മാരായിരുന്നു. ഏതാനും പേർ അഭിഭാഷകരും ബിസിനസ് കാരും   പൊതു പ്രവർത്തകരും.  ദിവസം മുഴുവൻ ഒന്നിച്ചു കഴിഞ്ഞു. വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു. മക്കളും ഭാര്യയും പേരമക്കളുമായിട്ടാണ് പലരും കടന്നു വന്നത്.
  പൊതു പ്രവർത്തകനും  സഞ്ചാരിയുമായ സി. മുഹമ്മദ്കുഞ്ഞിയെ  സഹപാഠിയും ദുബായ് ലുലു മാൾ റീജിയണൽ ഡയറക്ടറുമായ കെ. പി. തമ്പാൻ ഉപഹാരം നൽകി ആദരിച്ചു. അടുത്ത വർഷം   വീണ്ടും ഒത്തുചേരാമെന്ന നിശ്ചയത്തോടെ ഏറെ വൈകാരികതയോടെ അവർ പിരിഞ്ഞു.
Reactions

Post a Comment

0 Comments