തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ രാജിവെച്ചു. യുവതിയുമായി നടത്തിയതെന്ന പേരിൽ ഫോൺ സംഭാഷണം പുറത്ത് വന്നതിന് പിന്നാലെയാണ് രാജി. യുവതിയെ ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കുന്നു എന്ന രീതിയിലാണ് ഫോൺ സംഭാഷണം പ്രചരിക്കുന്നത്.കുഞ്ഞിന്റെ അച്ഛനായി ആരെ ചൂണ്ടിക്കാണിക്കുമെന്ന് യുവതിയോട് ചോദിക്കുന്നത് കേൾക്കാം. തന്നെ ചൂണ്ടിക്കാണിക്കുമെന്ന് യുവതി മറുപടി പറയുന്നു. എന്നാൽ തനിക്ക് അത് ബുദ്ധിമുട്ടാകുമെന്നാണ് ഇയാളുടെ മറുപടി. ‘അയ്യോ അതെങ്ങനെയാ തന്നെ ബുദ്ധിമുട്ടാകുന്നത്’ എന്ന് യുവതി തിരിച്ച് ചോദിക്കുന്നതും കേൾക്കാം. പരാതിയുണ്ടെങ്കിൽ കോടതിയിൽ നിരപരാധിത്വം തെളിയിക്കാൻ തയാറെന്ന് രാഹുൽ പറഞ്ഞു. യുവതി പറഞ്ഞത് തന്നെ കുറിച്ചിട്ടാണോ എന്ന് എനിക്കറിയില്ല.
യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് സ്ഥാനം ഉച്ചക്ക് 1.30 മണിവരെ രാജി വെച്ചിട്ടില്ലെന്നും രാഹുൽ പറഞ്ഞു. എന്നാൽ ഉച്ചക്ക് 1.30 ന് രാജിവെക്കുന്നതായി രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു.
0 Comments