Ticker

6/recent/ticker-posts

വീണ് കിട്ടിയ 46000 രൂപ അധ്യാപകരെ ഏൽപ്പിച്ച് വിദ്യാർത്ഥിനികൾ

കാഞ്ഞങ്ങാട് : റോഡിൽ നിന്നും
വീണുകിട്ടിയ അര ലക്ഷത്തോളം രൂപ അധ്യാപകരെ ഏൽപ്പിച്ച് സ്കൂൾ വിദ്യാർഥിനികൾ .  പരപ്പ സ്കൂളിലെ വിദ്യാർത്ഥിനികളായ കൃഷ്ണജയ, വിനയയുമാണ് കളഞ്ഞു കിട്ടിയ പണം അധ്യാപകരെ ഏൽപ്പിച്ചത്. തുക സ്കൂൾ പ്രിൻസിപ്പാളിനെ ഏൽപ്പിക്കുകയായിരുന്നു. പണം വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. ഉടമസ്ഥൻ വൈകിട്ട് സ്റ്റേഷനിലെത്തി തുക കൈപ്പറ്റുകയും ചെയ്തു. കൃഷ്ണജ എസ്. പി.സിയിലെയും വിനയ എൻ.സി.സി യിലെയും സൂപ്പർ സീനിയർ കേഡറ്റുകളാണ്.  ക്ലീനിപ്പാറയിലെ ബാലകൃഷ്ണൻ, ശ്രീജ ദമ്പതികളുടെ മകളാണ്കൃഷ്ണജ.  പരപ്പ പട്ട്ളത്തെ രാധാകൃഷ്ണൻ, ഭവാനി ദമ്പതികളുടെ മകളാണ് വിനയ . സ്കൂളിൽ വിദ്യാർത്ഥിനികൾക്ക് അനുമോദന ചടങ്ങൊരുക്കമെന്ന് പ്രിൻസിപ്പാൾ പറഞ്ഞു.
Reactions

Post a Comment

0 Comments