Ticker

6/recent/ticker-posts

ഓണാഘോഷം ക്രൈംബ്രാഞ്ച് എസ്.പി പി. ബാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട് :
പേറയിൽ എഡ്യൂക്കേഷണൽ , ചാരിറ്റബിൾ ട്രസ്റ്റിന്റെ കുടുംബ യോഗവും ഓണാഘോഷവും ചട്ടംചാൽ അർബൻ കോപ്പറേറ്റീവ് ബാങ്ക് ഹാളിൽ കണ്ണൂർ -കാസർകോട് ക്രൈംബ്രാഞ്ച് സൂപ്രണ്ടന്റ്  ഓഫ് പൊലീസ് പി. ബാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ  75 വയസ് പിന്നിട്ട മുതിർന്ന അംഗങ്ങളെ ഓണക്കോടി നൽകി ആദരിച്ചു.  എസ്. എസ്. എൽ. സി , പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ  വിഷയത്തിലും എ പ്ലസ്  നേടിയ  ട്രസ്റ്റ്‌ അംഗങ്ങളുടെ മക്കളെ ക്യാഷ് അവാർഡും ഉപഹാരവും നൽകി അനുമോദിച്ചു.  ട്രസ്റ്റ്‌ ചെയർമാൻ ഡോ: ബാലകൃഷ്ണൻ നായർ അധ്യക്ഷം വഹിച്ചു. കുഞ്ഞമ്പു നായർ കൊറത്തിക്കുണ്ട്, ശ്രീധരൻ നായർ മണ്ണ്യം, ഗോപാലൻ ചീരങ്കോട്, രാഘവൻ നായർ മീത്തൽ മാങ്ങാട്, രാമചന്ദ്രൻ കാസർകോട്, രാമകൃഷ്ണൻ ബാര, മധുകുമാർ കരിപ്പൊടി, കുഞ്ഞമ്പു കാഞ്ഞങ്ങാട്,  അനിത ബാര, ലത നെട്ടൂർ, ജയചന്ദ്രൻ കളക്കര, രാകേഷ് കള്ളാട്ട്, നാരായണൻ നായർ അമ,രാഘവൻ ഗോകുല  പ്രസംഗിച്ചു. യോഗത്തിന് ട്രസ്റ്റ്‌ സെക്രട്ടറി പ്രഭാകരൻ മുന്നാട് സ്വാഗതവും, സുരേഷ് പുല്ലൂർ നന്ദി പറഞ്ഞു.  വിവിധ കലാപരിപാടികൾ അരങ്ങേറി.
Reactions

Post a Comment

0 Comments