Ticker

6/recent/ticker-posts

കൂട് തകർത്ത് പട്ടിക്കൂട്ടം കോഴികളെയും മുയലുകളെയും കൊന്നു

കാഞ്ഞങ്ങാട് :കൂട് തകർത്ത് തെരുവ് പട്ടിക്കൂട്ടം കോഴികളെയും
 മുയലുകളെയും കൊന്നു. പള്ളിക്കര പെട്രോൾ പമ്പിന് സമീപത്തെ മുൻ പ്രവാസിയും കർഷകനുമായ ശംസുദ്ദീൻ്റെ വീട്ടിലെ കോഴികളെയും മുയലുകളെയുമാണ് കൊന്നത്. ഇന്ന് പുലർച്ചെയാണ് സംഭവം. ഏഴ് കോഴികളെയും മൂന്ന് മുയലുകളെയും കൊന്നു. ഒരു മുയലിൻ്റെ ജഡം കൂട്ടിൽ കാണുകയും രണ്ടെണ്ണത്തിനെ കടിച്ച് കൊണ്ട് പോയി. പുലർച്ചെ നായ്ക്കളുടെ ബഹളം കേട്ട് ഭാര്യ ഉണർന്നതിനാൽ കൂടുതൽ നഷ്ടമുണ്ടായില്ല. ഇരുമ്പ് കൂടിൻ്റെ പൂട്ട് തകർത്താണ് നായ്ക്കൾ അകത്ത് കടന്നത്.
Reactions

Post a Comment

0 Comments