കാഞ്ഞങ്ങാട് :ബല്ലാകടപ്പുറം സ്വദേശിയായ ടെമ്പോ ഡ്രൈറെ കാഞ്ഞങ്ങാട്ട് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാത്രി 9 മണിയോടെ കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷന് സമീപം വടക്ക് ഭാഗത്ത് ഉടൽവേർപെട്ട നിലയിൽ മൃതദേഹം കാണുകയായിരുന്നു.
ബല്ലാ കടപ്പുറം ഗാർഡർ വളപ്പിലെ എം.പി. അബ്ദുള്ള 50 യാണ് മരിച്ചത്. ഹോസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി മൃതദേഹം ജില്ലാശുപത്രിയിലേക്ക് മാറ്റി. ടെമ്പോ ഡ്രൈവറായ അബ്ദുള്ള നേരത്തെ കോട്ടച്ചേരിയിലെ സ്വകാര്യ ആശുപത്രിയുടെ ആംബുലൻസ് ഡ്രൈവർ ആയിരുന്നു.
0 Comments