കാഞ്ഞങ്ങാട്: ഓണത്തിന് പൂക്കളമൊരുക്കാൻ ഇക്കുറി പാറപ്പള്ളിയിൽ നിന്നുമുള്ള വിവിധ തരം നാടൻ ചെണ്ട് മല്ലികളും. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ വിതരണം ചെയ്ത ചെണ്ടുമല്ലിയുടെ ബ്ലോക്ക് തല വിളവെടുപ്പ് പാറപ്പള്ളിയിൽ നടന്നു. ഓണത്തിന് പൂക്കളമൊരുക്കാൻ ഈ വർഷത്തെ വാർഷിക പദ്ധതിയിലാണ് ബ്ലോക്കിലെ ഏഴു പഞ്ചായത്തുകളിലും ജെ എൽ ജി കൾക്കും കൃഷിക്കൂട്ടങ്ങൾക്കും ചെണ്ടുമല്ലി തൈകൾ വിതരണം ചെയ്തത്. കോടോം -ബേളൂർ ഗ്രാമപഞ്ചായത്തിലെ 19-ാം വാർഡിൽ പാറപ്പള്ളിൽ വയൽ കൃഷിക്കൂട്ടം,കലവറ, ത്രിവേണി , ശിശിരം ജെ. എൽ.ജികളുടെ നേതൃത്വത്തിൽ നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം. ലക്ഷ്മി നിർവ്വഹിച്ചു. വാർഡ് മെമ്പറും പഞ്ചായത്ത് വൈ. പ്രസിഡൻ്റുമായ പി. ദാമോദരൻ അധ്യക്ഷതവഹിച്ചു. തുടർച്ചയായി മൂന്നാം വർഷവും നടത്തിയ ചെണ്ടുമല്ലി കൃഷിയിൽ മികച്ച വിളവാണ് ലഭിച്ചത്. വിരിഞ്ഞു നിൽക്കുന്ന പൂക്കൾ കാണാൻ നിരവധി പേരാണ് പാറപ്പള്ളിയിലേക്ക് വരുന്നത്.
0 Comments