നിർത്തിയിട്ട സ്വകാര്യ
ബസിൽ കാർ ഇടിച്ചു. ഇന്ന് രാത്രി 8 മണിയോടെയാണ് അപകടം. മദ്യലഹരിയിൽ കാർ ഓടിച്ച് ബസിൽ ഇടിച്ച കാർ ഡ്രൈവർക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു. ചെറുവത്തൂർ ബസ് സ്റ്റാൻ്റിലാണ് സംഭവം. കാസർകോട് നിന്നും കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഹിൽ പാലസ് ബസിനാണ് സ്റ്റാൻ്റിലേക്ക് ഓടിച്ചു വന്ന കാർ ഇടിച്ചത്. യാത്രക്കാരുണ്ടായിരുന്നതിനാൽ ബസ് പിന്നീട് യാത്ര തുടർന്നു. കാർ ഡ്രൈവറെ ബസ് തൊഴിലാളികളും നാട്ടുകാരും തടഞ്ഞുവെച്ച് പൊലീസിൽ വിവരമറിയിച്ചു. ഡ്രൈവർമദ്യ ലഹരിയിലാണെന്ന് പരിശോധനയിൽ വ്യക്തമായി. പടന്ന ഓരി സ്വദേശിയാണ് കേസെടുത്തത്.
0 Comments