Ticker

6/recent/ticker-posts

ഹോസ്ദുർഗ് പൊലീസ് സ്റ്റേഷൻ വളപ്പിലെ വൻ മരം പൊട്ടി വീണു കാർ യാത്രക്കാരൻ അൽഭുതകരമായി രക്ഷപ്പെട്ടു

കാഞ്ഞങ്ങാട് :ഹോസ്ദുർഗ് പൊലീസ് സ്റ്റേഷൻ വളപ്പിലെ വൻ മരം റോഡിലേക്ക് പൊട്ടി വീണു. കാർ യാത്രക്കാരൻ അൽഭുതകരമായി അപകടത്തിൽ നിന്നും രക്ഷപ്പെട്ടു. ഇന്ന് രാത്രി 8 മണിയോടെയാണ് അപകടം.
 ശക്തമായ കാറ്റിലും മഴയിലും മരത്തി
ൻ്റെ അടിഭാഗം പൊട്ടി റോഡിൽ വീഴുകയായിരുന്നു. ഏറെ നേരം ഗതാഗത തടസപ്പെട്ടു . ഈ സമയം ഇതുവഴി പുതിയ കോട്ടയിലേക്ക് കടന്നു പോയ കെ.എൽ-60 - എക്സ്-0055  കാർ അപകടം കൂടാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. മരത്തി
ൻ്റെ ചില്ലകൾ കാറിൽ പതിച്ചെങ്കിലും കാര്യമായ നാശമില്ലാതെ കാർ കടന്നുപോയി. പകൽ സമയത്ത് നിരവധി ആളുകളും വാഹനങ്ങളും സമരങ്ങളും നടക്കുന്ന ഇടമാണിത്. രാത്രിയായതിനാൽ വലിയ ദുരന്തമൊഴിവായി. പഴയ ഡി.വൈ. എസ്. പി ഓഫീസിന് മുന്നിൽ സിവിൽ സ്
റ്റേഷൻ വളപ്പിൻ്റെ മതിലിനരികിലായുള്ള മരമാണ് പൊട്ടിവീണത്. എതിർ വശം ആർ.ഡി.ഒ ഓഫീസിലേക്ക് പൊട്ടിയ മരം എത്തിയില്ല. കേബിളുകൾ നശിച്ചു. തൊട്ടടുത്തുള്ള ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരെത്തി മരം മുറിച്ചുമാറ്റി.
പൊലീസും എത്തി. നഗരസഭ ചെയർപേഴ്സൺ കെ. വി. സുജാതയടക്കം സ്ഥലത്തെത്തി.
Reactions

Post a Comment

0 Comments