കാസർകോട്: വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നായന്മാർമൂല പടി ഞ്ഞാർമുലയിലെ കുളത്തിൽ മനുഷ്യൻ്റെ വിവിധ അസ്ഥിഭാഗങ്ങൾ കണ്ടെത്തി.
ഇന്നലെ വൈകീട്ടോടെയാണ് നാട്ടുകാർ അസ്ഥി കൂടം കണ്ടെത്തിയത്. തുടർന്ന് വിദ്യാനഗർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. വിദ്യാന ഗർഇൻസ്പെക്ടർ യു.പി. വിപിൻ്റെ നേതൃത്വത്തിൽ പൊലീസും ഫോറ ൻസിക് വിദഗ്ധരും സ്ഥലത്തെത്തി. ഇന്ന് രാവിലെ അസ്ഥി കൂടങ്ങൾ പുറത്തെടുത്ത് കണ്ണൂർ ഗവ. മെ ഡിക്കൽ കോളജ് വിഭാഗത്തിന് കൈമാറി ഡി.എൻ. എ ടെസ്റ്റ് അടക്കമുള്ള പരി ശോധനകൾ നടത്തുമെന്ന് പൊലീസ് ഇൻസ്പെക്ടർ ഉത്തര മലബാറിനോട് പറഞ്ഞു. അസ്ഥി പുരുഷൻ്റെതാണെന്നാണ് പ്രാഥമിക വിവരം. 50 വയസിൽ താഴെ പ്രായമുള്ള ആളുടെതാണെന്നും കരുതുന്നു.
0 Comments