കാഞ്ഞങ്ങാട് :
കാഞ്ഞങ്ങാട് റെയിൽവെസ്റ്റേഷൻ പാർക്കിംഗ് സ്ഥലത്ത് നിർത്തിയിട്ട വാഹനത്തിൻ്റെ ബോക്സ് മുറിച്ച് കവർച്ച നടത്തി. കാഞ്ഞങ്ങാട് കണ്ണൻസ് സ്ററാൻ്റിലെ ഓട്ടോ ഡ്രൈവർ അലാമിപ്പള്ളി തെരുവത്തെ മുഹമ്മദ് അലിയുടെ ഓട്ടോയിലാണ് മോഷണം. ഡാഷ് ബോക്സ് കീറി മുറിച്ച് 500 രൂപ ചില്ലറ നാണയങ്ങൾ മോഷ്ടിച്ചു. രേഖകൾ ഉൾപെടെ പുറത്തേക്ക് വലിച്ചിട്ടുണ്ട്. ഓട്ടോയിൽ നിന്നും മറ്റ് സാധനങ്ങൾ മോഷ്ടിക്കാനും ശ്രമം നടന്നു. 60 രൂപ പാർക്കിംഗ് ഫീസ് നൽകിയ ഇന്നലെ ഉച്ചക്ക് നിർത്തിയിട്ടതായിരുന്നു. പുതിയ പാർക്കിംഗ് ഗ്രൗണ്ടിലാണ് നിർത്തിയിട്ടത്. തിരൂരിൽ പോയി രാത്രി തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി അറിഞ്ഞത്. റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിർത്തിയിടുന്ന വാഹനങ്ങളിൽ മോഷണം പതിവാണെന്ന് വ്യാപക പരാതിയുണ്ട്.
0 Comments