തലശ്ശേരി കണ്ടിക്കൽ പ്ലാസ്റ്റിക് കമ്പനിയിലെ സെക്യൂരിറ്റി ഗാർഡ് ആയിരുന്ന രാഘവനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന ഉത്തർപ്രദേശ് സ്വദേശിയായ ചോട്ടാലാൽ
33 ആണ് പിടിയിലായത്.
കണ്ണൂർ ക്രൈം ബ്രാഞ്ച് എസ്.പി പി. ബാലകൃഷ്ണൻ നായരുടെ നിർദേശ പ്രകാരം ക്രൈം ബ്രാഞ്ച് ഇൻസ്‌പെക്ടർ ശിവൻ ചോടത്തും സംഘവും ആണ് അറസ്റ്റ് ചെയ്തത്.
ചോട്ടാലാൽ
2012 ഡിസംബർ ഒന്നിന്
രാത്രി 10.30 മണിക്ക് രാഘവൻ സെക്യൂരിറ്റി ഗാർഡ് ആയി ജോലി നോക്കിയിരുന്ന കമ്പനി കോമ്പൗണ്ടിൽ കയറി ഇളനീർ മോഷ്ടിക്കുകയും ഇത് ചോദ്യം ചെയ്ത സെക്യൂരിറ്റി ഗാർഡായ രാഘവനെ കഴുത്തറുത്തു കൊന്നു രക്ഷപ്പെടുകയായിരുന്നു.
പ്രതിയെ പിടികിട്ടാത്തതിനെ തുടർന്ന് കേസന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു. ക്രൈം ബ്രാഞ്ച് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയ പ്രതി ഒളിവിൽ കഴിയുകയായിരുന്നു.പ്രതിയെ അന്വേഷിച്ചു പൊലീസ് ഉത്തർ പ്രദേശിൽ എത്തിയെങ്കിലും പ്രതി അവിടെ നിന്നും മുങ്ങുകയായിരുന്നു. തുടർന്ന് പ്രതി മംഗലാപുരം ഭാഗത്ത് ഉണ്ടെന്നുള്ള രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ക്രൈം ബ്രാഞ്ച് ഇൻസ്‌പെക്ടർ ശിവൻ ചോടത്ത്, എ.എസ്.ഐ ബിജു, സീനിയർ സിവിൽ ബിജു,പ്രമോദ്, സിവിൽ ഓഫീസർ പ്രമോദ് എന്നിവർ അടങ്ങുന്ന സംഘമാണ് കേരള കർണാടക അതിർത്തിയിൽ നിന്നും പ്രതിയെ പിടികൂടിയത്.
0 Comments