നളന്ദയ്ക്ക് സമീപം മുതൽ പൊലീസ് സ്റ്റേഷൻ വരെ റോഡിൽ വലിയ കുഴികളാണ്.വലിയ വാഹനങ്ങൾക്ക് പോലും പോകുവാൻ പ്രയാസമായതോടെ ഈ ഭാഗങ്ങളിലെ ഗതാഗത സ്തംഭനം കൊടുമുടിയിലായി.
നാല്മാസമായി ഈസ്ഥിതി തുടരുമ്പോഴും അധികൃതർക്ക് കുലുക്കമില്ല. ഒരു വശത്തെ സർവീസ് റോഡ്അതിനേക്കാൾ പരിതാപകരമാണ്. കഴിഞ്ഞ ദിവസം രാത്രി രാത്രിയിൽ ഈ ഭാഗത്ത് പേരിന് ടാറിങ് നടത്തിയത് ഒറ്റദിവസം കൊണ്ട് ഇളകി
പോയി. ജില്ലയിൽ ദേശീയ പാക
വിഭാഗം നോക്ക് കുത്തിയായി മാറുകയാണെന്നാണ് ആക്ഷേപം. ഓണതിരക്ക് കൂടിയായതോടെ മുന്നോട്ട് നീങ്ങാനാവാത്ത വിധം റോഡിൽ വാഹനങ്ങളാണ്. ഇന്നലെ രാത്രി കാഞ്ഞങ്ങാട് നഗരത്തിൽ മുൻപെങ്ങും കണ്ടിട്ടില്ലാത്ത വിധം ഗതാഗത കുരുക്കനുഭവപെട്ടു. രാത്രി സമയം ലോറികൾ ഉൾപെടെ വലിയ വാഹനങ്ങൾ ടൗണിൽ കൂടി പോകുന്നതും ഗതാഗത സ്തംഭനം രൂക്ഷമാക്കുന്നു.
0 Comments