Ticker

6/recent/ticker-posts

പടന്നക്കാട് ഉറങ്ങി കിടന്ന പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസ് ശിക്ഷ വിധി പറയുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി, കോടതിയിൽ പൊട്ടിക്കരഞ്ഞ് രണ്ടാം പ്രതിയായ സഹോദരി

കാഞ്ഞങ്ങാട് :നാടിനെ നടുക്കിയ പടന്നക്കാട് പീഡന കേസിൽ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയ
 ഹോസ്ദുർഗ് ഫാസ്‌റ്റ് ട്രാക്ക് അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് പി.എം സുരേഷ് ശിക്ഷ വിധി പറയുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. ഇന്ന് ഉച്ചക്ക് പറയുമെന്നായിരുന്നു ആദ്യം പറഞ്ഞത്. പിന്നാലെ കേസ് പരിഗണിച്ച് തിങ്കളാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.  പടന്നക്കാട്ടെ  പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ കുടക് നാപ്പോക്ക് സ്വദേശി സലീം എന്ന സൽമാനാണ് 38 കുറ്റക്കാരനെന്നാണ് ഇന്ന് കോടതി കണ്ടെത്തിയത്.
2024 മെയ് 15 ന് രാത്രിയാണ്സംഭവം. പ്രതിയെ രാവിലെ തന്നെ ജയിലിൽ നിന്നും കോടതിയിൽ എത്തിച്ചിരുന്നു. കേസിലെ രണ്ടാം പ്രതിയായ സലീമിൻ്റെ സഹോദരി സു
ഹൈബയെയും കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തി. ഇവർക്കെതിരെയുള്ള ശിക്ഷയും തിങ്കളാഴ്ച പറയും.
ശിക്ഷ ഇളവ് ചെയ്യണമെന്നും വിവാഹിതനാണെന്നും പ്രായമായ മാതാപിതാക്കൾ ഉണ്ടെന്നും പ്രതി കോടതിയിൽ പറഞ്ഞു. കുറ്റക്കാരിയെന്നറിഞ്ഞ സഹോദരി കോടതിയിൽ പൊട്ടിക്കരഞ്ഞു. പ്രതി തന്ന സ്വർണകമ്മൽ പെൺകുട്ടിയുടെ തെന്ന് അറിഞ്ഞില്ലെന്നും മകളുടെ താണെന്നാണ് പ്രതിപറഞ്ഞതെന്നും സുഹൈബ പറയുന്നുണ്ടായിരുന്നു. പ്രതിയെ വീണ്ടും ജയിലിലേക്ക് കൊണ്ട് പോയി.
Reactions

Post a Comment

0 Comments