Ticker

6/recent/ticker-posts

നീലേശ്വരത്ത് നിന്നും കാണാതായ യുവതിയെയും ഇരട്ട കുട്ടികളെയും കണ്ടെത്താൻ മംഗലാപുരത്ത് പൊലീസ് അന്വേഷണം

നീലേശ്വരം : നീലേശ്വരത്ത് നിന്നും കാണാതായ യുവതിയെയും ഇരട്ട കുട്ടികളെയും കണ്ടെത്താൻ  പൊലീസ് അന്വേഷണം മംഗലാപുരത്തേക്ക് വ്യാപിപ്പിച്ചു. 
 മൂന്ന് വയസുള്ള
ഇരട്ട കുട്ടികളെയും യുവതിയെയുമാണ് രണ്ട് ദിവസം മുൻപ് ഭർതൃവീട്ടിൽ നിന്നും കാണാതായത്. ഭർത്താവിന്റെ മാതാവ് നൽകിയ പരാതിയിൽ നീലേശ്വരം പൊലീസ് കേസെടുത്തിരുന്നു.
ചായോത്ത് സ്വദേശിനിയായ 26 കാരിയെയും ഇരട്ട പെൺ മക്കളെയുമാണ് കാണാതായത്. യുവതിയുടെ ഭർത്താവ് വിദേശത്താണ്.  രാത്രി 9 മണിക്ക് ഉറങ്ങാൻ കിടന്നതാണ്. രാവിലെ 9 മണിയോടെയാണ് കാണാതായ വിവരം വീട്ടുകാർ അറിയുന്നത്. യുവതി മംഗലാപുരം ഭാഗത്തുണ്ടെന്ന സൂചനയെ തുടർന്നാണ് അന്വേഷണം വ്യാപിപ്പിച്ചത്. ഇന്ന് മംഗലാപുരത്തെത്തിയ നീലേശ്വരം പൊലീസ് വിവിധ ഭാഗങ്ങളിൽ തിരച്ചിൽ നടത്തി. യുവതിയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫിലാണ്.
Reactions

Post a Comment

0 Comments