വിദ്യാർത്ഥിയുടെ കർണപടം തകർന്ന സംഭവത്തിൽ പ്രധാന അധ്യാപകനെതിരെ കേസ്. കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്രധാന അധ്യാപകൻ അശോകനെതിരെയാണ് ബേഡകം പൊലീസ് കേസെടുത്തത്. മർദ്ദന
സംഭവത്തിൽ പ്രതിഷേധിച്ച്
യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു.
പത്താംതരം വിദ്യാർഥിയുടെ കർണപുടം
അധ്യാപകൻ അടിച്ചു പൊട്ടിച്ചതായ പരാതിയിലാണ് കേസ്. പൊലീസ് കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്ത ശേഷം കേസെടുക്കുകയായിരുന്നു.
ആഗസ്റ്റ് 11ന് സ്കൂൾ അസംബ്ലിയിൽ കുസൃതി കാണിച്ച വിദ്യാർഥിയെ അധ്യാപകൻ ചെവിക്കടിച്ചപ്പോൾ കർണപുടം പൊട്ടിയെന്നാണ് പരാതി. വിദ്യാർഥിയെ ആദ്യം ബേഡകം താലൂക്കാശുപത്രിയിൽ കൊണ്ടുപോയെങ്കിലും ഇവിടെ പ്രവേശിപ്പിക്കാനാകാത്തതിനാൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അതിനിടെ
സ്കൂളിലെ വിദ്യാർത്ഥിയുടെ കർണ്ണപുടം അടിച്ചു തകർത്ത പ്രധാന അധ്യാപകനെ സർവിസിൽനിന്ന് പിരിച്ചു വിടണം എന്നാവിശ്യപ്പെട്ട്
യൂത്ത് കോൺഗ്രസ്
ഉദുമ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രധാന അധ്യാപകന്റെ ഓഫീസിലേക്ക് ഇന്ന് മാർച്ച് നടത്തി. മാർച്ച് സ്കൂൾ ഗേറ്റ്ന് സമീപം പൊലീസ് തടഞ്ഞു.
ഡിസിസി വൈസ് പ്രസിഡന്റ് ബി. പി. പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ്
നിയോജക മണ്ഡലം പ്രസിഡന്റ് വസന്തൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ. ആർ. കാർത്തികേയൻ, സംസ്ഥാന സെക്രട്ടറി ഉനൈസ് ബേഡകം, ജില്ലാ ജനറൽ സെക്രട്ടറിമാരായ ഗിരികൃഷ്ണൻ കുടാല, വിനോദ് കപ്പിത്താൻ, അനൂപ് കല്ല്യോട്ട്, രതീഷ് രാഘവൻ, മാർട്ടിൻ എബ്രഹാം, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കുഞ്ഞികൃഷ്ണൻ മാടക്കൽ, സന്തോഷ് അരമന, ഉദയൻ കൊളത്തൂർ,പ്രദീപ് പള്ളക്കാട്, സുധീഷ് പണൂർ എന്നിവർ സംസാരിച്ചു. അഖിലേഷ് കരിച്ചേരി, ശ്രീജിത്ത് പെരിയ, വിഷ്ണു കാട്ടുമാടം, വിഷ്ണു ബന്തടുക്ക, മണികണ്ഠൻ ചെറുവത്തൂർ, അഖിൽ കുണ്ടൂച്ചി, സക്കീർ ബേഡകം, ഹരികൃഷ്ണൻ മാടക്കൽ ശ്രീരാജ് മാടക്കൽ നേതൃത്വം നൽകി.
0 Comments