കാഞ്ഞങ്ങാട് :
വിദ്യാർത്ഥി അമ്പല കുളത്തിൽ
മുങ്ങിമരിച്ചു.
പുല്ലൂർ പുളിക്കാലിലെ നരേന്ദ്രന്റെ മകൻ കാശിനാഥൻ 16ആണ് മരിച്ചത്.ഇന്ന് വൈകിട്ട് 7 മണിയോടെയാണ് സംഭവം. സമീപം മുണ്ടും ചെരിപ്പും കണ്ടതിനെ തുടർന്ന് നാട്ടുകാരും അഗ്നിരക്ഷാസേനയും നടത്തിയ തിരച്ചിലിൽ രാത്രി 9 മണിയോടെ കുളത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി. കെട്ടിട ഉടമ
പെരളത്തെ റോയി തോമസ് മൂലക്കണ്ടത്ത് കെട്ടിടത്തിൽ നിന്നും വീണ്
മരിച്ച കേസിൽ
കാശിനാഥിൻ്റെ പിതാവ്
കരാറുകാരനായ നരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്ത് ഇന്ന് കോടതി
റിമാൻ്റ് ചെയ്തിരുന്നു. ഇതിന് മണിക്കൂറുകൾക്കകമാണ് മകൻ്റെ ദാരുണ മരണം. പ്ലസ് വൺ വിദ്യാർത്ഥിയായിരുന്നു.
0 Comments