കാഞ്ഞങ്ങാട് :ഉപഭോക്താവിനെ ബക്കറ്റ് കൊണ്ട് അടിച്ച വ്യാപാരിക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. വയോധികൻ കടയിൽ നിന്നും എടുത്ത് കഴിച്ച പഴത്തിൻ്റെ പണം നൽകിയില്ലെന്ന് തെറ്റിദ്ധരിച്ചായിരുന്നു അക്രമം. കല്ലുരാവി മുണ്ടത്തോട് സി.കെ. ഹൗസിൽ ഊച്ചാനില്ലത്ത് മുഹമ്മദ് കുഞ്ഞി 79 ക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ കല്ലൂരാവിയിലെ ഗഫൂറിനെതിരെയാണ് കേസ്. കല്ലൂരാവിയിലെ അന്ന ഫാത്തിമ സൂപ്പർ മാർക്കറ്റിൽ വെച്ചാണ് സംഭവം. കഴിഞ്ഞ ദിവസം വൈകീട്ട് വയോധികൻ കടയിൽ നിന്നും പഴം എടുത്ത് കഴിച്ചിരുന്നു. കഴിച്ച പഴത്തിന് പണം നൽകിയില്ലെന്ന് തെറ്റിദ്ധരിച്ച് തടഞ്ഞു നിർത്തി ചീത്ത വിളിച്ച് ബക്കറ്റു കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചെന്ന പരാതിയിലാണ് കേസ്.
0 Comments