Ticker

6/recent/ticker-posts

ആരോട് പറയാൻ...... നഗര മധ്യത്തിലെ കുഴികളടക്കാൻ ഒടുവിൽ ഓട്ടോ ഡ്രൈവർമാർ ഇറങ്ങി

കാഞ്ഞങ്ങാട് : ഗത്യന്തരമില്ലാതെ ഒടുവിൽ റോഡിലെ കുഴികളടക്കാൻ ഇറങ്ങിയിരിക്കുകയാണ് ഓട്ടോ തൊഴിലാളികൾ. ഓണതിരക്കിൽ വീർപ്പ് മുട്ടുന്ന കാഞ്ഞങ്ങാട് നഗരത്തിലെ കുഴികൾ അധികാരികൾകണ്ടില്ലെന്ന് നടിച്ച പോഴാണ് ഓട്ടോ തൊഴിലാളികൾ കുഴികളടക്കാനെത്തിയത്.നഗരത്തിൽ പ്രവേശിക്കുന്ന ചെറുവാഹനങ്ങൾ  കുഴിയിൽ വീണ് നടുവൊടിയുന്നത് പതിവാണ്.  കോട്ടച്ചരി ട്രാഫിക് സർക്കിൾ മുതൽ ടി. ബിറോഡ് ട്രാഫിക് സർക്കിൾ വരെ നഗരത്തിൻ്റെ മർമ്മ പ്രധാന റോഡിൽ ചെറുതും വലുതുമായ നൂറ് കണക്കിന് കുഴികളാണുള്ളത്. ഒരടി താഴ്ചയിൽ വരെ കുഴികളുണ്ടെങ്കിലും അധികൃതർ ജനങ്ങളെ കൊഞ്ഞനം കുത്തുന്നു. കെ. എസ്. ടി.പി റോഡിൻ്റെ അവസ്ഥ പരിതാപകരമാണ്. രണ്ട് ട്രാഫിക് സർക്കിളുകൾക്ക് ചുറ്റും കുഴികൾ. എണ്ണി തുടങ്ങിയാൽ കുഴികൾ നൂറ് കണക്കിനാണ്. അതിരൂക്ഷമായ ഗതാഗത കുരുക്കിനൊപ്പം റോഡിൽ മുഴുവൻ കുഴികൾ കൂടിയായതോടെ ഗതാഗത സ്തംഭനത്തിനൊപ്പം അപകടങ്ങളും പതിവായി. കുഴികളെ വെട്ടിച്ച് കടന്ന് പോകാൻ പാട്പെടുകയാണ് വാഹനങ്ങൾ . റോഡ് വിഭാഗം അധികൃതരും നഗരസഭയും കൈ ഒഴിഞ്ഞ തോടെ ഇന്നലെ ഒരു കൂട്ടം ഓട്ടോ ഡ്രൈവർമാർ കുഴിയടക്കാർ റോഡിലിറങ്ങി. വട്ടിയും ചട്ടിയുമായി സി.ഐ.ടി.യു ഓട്ടോ തൊഴിലാളികളാണ് കുഴിയടക്കാനെത്തിയത്. കല്ലും മണ്ണും കുഴികളിലിട്ട് ജെ.സി.ബി എ ത്തിച്ച് ഉറപ്പിച്ചു. കോട്ടച്ചേരി ട്രാഫിക് സർക്കിളിനടുത്തുള്ള കുഴികളാണ് കൈയിൽ നിന്നും പണം മുടക്കിയും സേവനം ചെയ്തും ഓട്ടോ ഡ്രൈവർമാർ അടച്ചത്. ഓണതിരക്കിൽ തത്ക്കാലത്തേക്കെങ്കിലും വലിയ ആശ്വാസമായിട്ടുണ്ട് ഓട്ടോ ഡ്രൈവർമാരുടെ പ്രവർത്തി. ഒരു കിലോമീറ്ററോളം ഇനിയും ഇളകി കിടക്കുന്ന ടാറിഗും കുഴികളും അടക്കാൻ ഡ്രൈവർമാരും നാട്ടുകാരും തന്നെ വേണോ എന്നതാണ് യാത്രക്കാരുടെ ചോദ്യം.

Reactions

Post a Comment

0 Comments