കാഞ്ഞങ്ങാട് :കർണാടക പാക്കറ്റ് മദ്യവുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 180 മില്ലിയുടെ 25 പാക്കറ്റ് മദ്യം പിടിച്ചെടുത്തു. ബാര എരത്തപ്പൻ കല്ലിലെ ഇ. രതീഷിനെ 41 യാണ് അറസ്റ്റ് ചെയ്തത്. കണ്ടോളം പാറയിൽ നിന്നും ഇന്ന് വൈകീട്ടാണ് പിടികൂടിയത്. വിൽപ്പനക്ക് കൊണ്ട് പോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കും. ബേക്കൽ ഡി.വൈ.എസ്.പിയുടെ സ്ക്വാഡും മേൽപ്പറമ്പ പൊലീസും ചേർന്ന് പിടികൂടുകയായിരുന്നു.
0 Comments