മരണം ആറ്. ചവിട്ടിയപ്പോൾ ബ്രേക്ക് കിട്ടിയില്ലെന്ന് കർണാടക ആർ. ടി. സി ബസ് ഡ്രൈവർ പൊലീസിനോട് പറഞ്ഞു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലുള്ള ബസ് ഡ്രൈവറാണ് അപകടത്തിനിടയാക്കിയ കാരണം പറഞ്ഞത്. ശക്തമായ മഴയായിരുന്നു. ബ്രേക്ക് ചവിട്ടിയപ്പോൾ ബസ് ഒരു വശത്തേക്ക് പാഞ്ഞ് രണ്ട് ഓട്ടോറിക്ഷകളിലും ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്കും പാഞ്ഞ് കയറുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 1.45ഓടെയാണ് നാടിനെ നടുക്കിയ
അപകടമുണ്ടായത്. മംഗലാപു രത്തുനിന്ന് കാസർകോട്ടേക്ക് വന്നതാണ് ബസ്. ബ്രേക്ക് പൊട്ടിയതല്ല അപകടത്തിന് കാരണമെന്ന് വ്യക്തമായി. ബസ് തലപ്പാടിയിലെ തിരക്കേറിയ റോഡിൽ രണ്ട് ഓട്ടോറിക്ഷകളിലിടിച്ച ശേഷമാണ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുക യറിയത്.
ഓട്ടോയിലുണ്ടായിരുന്ന കർണാടക സ്വദേശികളാണ് മരിച്ചത്. നഫീസ, ഖദീജ, ആയിഷ, ഹസന, ഹവ്വമ്മ, ഓട്ടോറിക്ഷ ഡ്രൈവർ ഹൈദർ അലി എന്നിവരാണ് മരിച്ചത്.
കാൽനടയാത്രക്കാരേയും ബസ് ഇടിച്ച് തെറിപ്പിച്ചു. സാരമായ പരിക്കുകളോടെ രണ്ട് പേർ ചികിൽസയിലാണ്. മൃതദേഹ ങ്ങൾ മഞ്ചേശ്വരം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കും മംഗളൂരു, ദർളകട്ട എന്നിവിടങ്ങളിലെ ആശുപത്രി മോർച്ചറികളിലേക്കും മാറ്റി.
0 Comments