Ticker

6/recent/ticker-posts

വീട്ടിൽ ആസിഡ് കഴിച്ച് ജീവനൊടുക്കിയ മൂന്ന് പേരുടെയും മൃതദേഹങ്ങൾ സംസ്ക്കരിച്ചു

കാഞ്ഞങ്ങാട് :വീട്ടിൽ ആസിഡ് കഴിച്ച് 
ജീവനൊടുക്കിയ മൂന്ന് 
പേരുടെയും മൃതദേഹങ്ങൾ സംസ്ക്കരിച്ചു. വൈകീട്ട് പൊതു ദർശനം പൂർത്തിയാക്കി വീട്ടുവളപ്പിൽ മൂന്ന് പേർക്കും അടുത്തടുത്തായി ചിതയൊരുക്കി. നൂറ് കണക്കിന് ആളുകൾ സംസ്ക്കാരത്തിനെത്തി. ഇന്ന് പുലർച്ച ജീവനൊടുക്കിയ അമ്പലത്തറ
പറക്കളായിലെ ഒണ്ടോം പുളിയിലെ ഗോപി 58, ഭാര്യഇന്ദിര 55, മകൻ രഞ്ജേഷ് 37 എന്നിവരുടെ മൃതദേഹങ്ങളാണ് സംസ്ക്കരിച്ചത്. ഇന്ദിരയുടെയും മകൻ്റെയും
മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലും ഗോപിയുടെ മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലും പോസ്റ്റ്മോർട്ടം നടത്തി വീട്ടിലെത്തിക്കുകയായിരുന്നു. അതേ സമയംപൊലീസ് വീട്ടിലെത്തി വിശദമായ പരിശോധന നടത്തിയതിലും ഒന്നും കണ്ടെത്താനായില്ല. കൂട്ട ആത്മഹത്യയിലേക്ക് നയിക്കാനുണ്ടായ പറയ തക്ക കാരണം നാട്ടുകാർക്കുമറിയില്ല. 
Reactions

Post a Comment

0 Comments