Ticker

6/recent/ticker-posts

പൊലീസിനെ കണ്ട് സ്കൂട്ടറുമായി രക്ഷപ്പെട്ട യുവാവിനെ കഞ്ചാവുമായി നാട്ടുകാരുടെ സഹായത്തോടെ പിടികൂടി

കാഞ്ഞങ്ങാട് : മാവുങ്കാൽ നെല്ലിത്തറയിൽ
പൊലീസിനെ കണ്ട് സ്കൂട്ടറുമായി രക്ഷപ്പെട്ട യുവാവിനെ കഞ്ചാവുമായി നാട്ടുകാരുടെ സഹായത്തോടെ പിടികൂടി. കല്യാൺ റോഡിലെ എം.അശ്വിൻ 22 ആണ് പിടിയിലായത്. വൈകീട്ട് 6.30 മണിയോടെ അമ്പലത്തറ ഇൻസ്പെക്ടർ കെ.പി. ഷൈനും പാർട്ടിയും നെല്ലിത്തറയിൽ പെട്രോളിംഗ് ഡ്യൂട്ടിയിലിരിക്കെ മാവുങ്കാൽ ഭാഗത്ത് നിന്നും അശ്വിൻ ഓടിച്ച സ്കൂട്ടർ വന്നു. പൊലീസ് വാഹനം കണ്ട ഉടൻ യുവാവ് സ്കൂട്ടർ വന്ന വഴി തിരിച്ച് അമിത വേഗതയിൽ ഓടിച്ചു. ഇത് കണ്ട് പൊലീസ് പിന്തുടർന്നു. പൊലീസ് പിന്തുടരുന്നത് മനസിലാക്കിയ യുവാവ് ആനന്ദാശ്രമം എത്തുന്നതിന് മുൻപുള്ള ഐഎംഎ ഹാളിന് എതിർ വശത്തുള്ള ഗ്രൗണ്ടിൽ സ്കൂട്ടർ ഇറക്കി സ്കൂട്ടർ ഉപേക്ഷിച്ച് ഓടി. ഇത് കണ്ട പൊലീസ് പാർട്ടി ഉച്ചത്തിൽ ബഹളമുണ്ടാക്കിയതോടെ പരിസരത്തുണ്ടായിരുന്ന നാട്ടുകാർ യുവാവിനെ പിടികൂടി പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. പരിശോധനയിൽ പാൻ്റിൻ്റെ പോക്കറ്റിൽ നിന്നും പൊലീസ് 2.8 20 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. പ്രതിക്കെതിരെ അമ്പലത്തറ പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments