Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് രാഹുൽ മാങ്കൂട്ടത്തിൻ്റെ കോലം കത്തിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ, നീലേശ്വരത്തും വെള്ളരിക്കുണ്ടിലും പ്രകടനം

കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും നടത്തി കാഞ്ഞങ്ങാട്: രാഹുൽ മാങ്കൂട്ടം എം.എൽ.എ സ്ഥാനം രാജിവയ്ക്കുക, രാഹുൽ മാങ്കൂട്ടത്തെ സംരക്ഷിക്കുന്ന ഷാഫി പറമ്പിൽ എം.പിയെയും, വി. ഡി. സതീശനെയും തിരിച്ചറിയുക എന്നാവശ്യപ്പെട്ടുകൊണ്ട് ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി നഗരത്തിൽ പ്രതിഷേധ പ്രകടനവും രാഹുൽ മാങ്കൂട്ടത്തിന്റെ കോലം കത്തിക്കലും നടത്തി. കോട്ടച്ചേരി കുന്നുമ്മൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനാനന്തരം കാഞ്ഞങ്ങാട് നഗരത്തിൽ പ്രതിഷേധ യോഗവും രാഹുൽ മാങ്കൂട്ടത്തിന്റെ കോലം കത്തിക്കലും നടത്തി. ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് സെക്രട്ടറി വി. ഗിനീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വിപിൻ ബല്ലത്ത് അധ്യക്ഷനായി.ജില്ലാ കമ്മിറ്റി അംഗങ്ങളായ ഹരിത നാലപ്പാടം വി. പി. അമ്പിളി സംസാരിച്ചു. ബ്ലോക്ക് ജോയിന്റ് സെക്രട്ടറി യതീഷ് വാരിക്കാട്ട് സ്വാഗതം പറഞ്ഞു. മാങ്കൂട്ടത്തിനെതിരെ നീലേശ്വരത്തും വെള്ളരിക്കുണ്ടിലും ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രകടനം നടത്തി.

Reactions

Post a Comment

0 Comments