Ticker

6/recent/ticker-posts

എ.എസ്.ഐ പൊലീസ് ക്വാർട്ടേഴ്സിൻ്റെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ

കാസർകോട്: കുറ്റിക്കോൽ സ്വദേശിയായ
എഎസ്ഐയെ  മഞ്ചേശ്വരം പൊലീസ് ക്വാർട്ടേഴ്സിലെ അടുക്കളയിൽ തൂങ്ങി 
മരിച്ച നിലയിൽ കണ്ടെത്തി.
മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ കെ.എം. മധുസൂദനനാണ് 52 മരിച്ചത്. പൊലീസ് ക്വാർട്ടേഴ്‌സിലെ അടുക്കളയിലെ സീലിംഗിൻ്റെ ഹുക്കിൽ പ്ലാസ്റ്റിക് കയർ കെട്ടി തൂങ്ങി മരിച്ച നിലയിൽ  കാണുകയായിരുന്നു.  ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല. അവിവാഹിതനാണ്. ഇന്നലെ രാത്രി 7 മണിക്ക് ക്വാർട്ടേഴ്സിലേക്ക് പോയ മധു സൂദനനെ പിന്നീട് കണ്ടിട്ടില്ല. ഇന്ന് രാവിലെ 8.10 നാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഹൊസബെട്ടു വിലെ പൊലീസ് ക്വാർട്ടേഴ്സിലാണ് തൂങ്ങി മരിച്ചത്. മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments