Ticker

6/recent/ticker-posts

കാറിൽ കടത്തിയ എം.ഡി.എം എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് - കാസർകോട് സംസ്ഥാന പാതയിൽ വാഹന പരിശോധന നടത്തവെ കാറിൽ കടത്തിയ എം.ഡി.എം എയുമായി രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കര ബിലാൽ നഗറിലെ മുഹമ്മദ് മഷ്ഹൂഹ് 27, ചിത്താരി ചേറ്റു കുണ്ടിലെ സി.എച്ച് ഷക്കീർ 35 എന്നിവരാണ് അറസ്ററിലായത്.
കോട്ടിക്കുളം സംസ്ഥാന പാതയിൽ നിന്നും വൈകീട്ടാണ് O.95 ഗ്രാം എം.ഡി.എം എ യുമായി ബേക്കൽ പൊലീസ് കാർ കസ്റ്റഡിയിലെടുത്തു. ജില്ലാ പൊലീസ് മേധാവി വിജയ് ഭാരത് റെഡ്ഡിയുടെ നിർദ്ദേശപ്രകാരം ബേക്കൽ ഡി.വൈ. എസ്. പി വി . വി . മനോജി
ൻ്റെ മേൽനോട്ടത്തിൽ
ഇൻസ്പെക്ടർ എം.വി. ശ്രീ ദാസിൻ്റെ നേതൃത്വത്തിൽ എസ്.ഐ എം എൻ . മനു കൃഷ്ണൻ, പി. ഹരീഷ്
പൊലീസുകാരായ പി. റോജൻ, ജിജിത്ത് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കും.
Reactions

Post a Comment

0 Comments