Ticker

6/recent/ticker-posts

പള്ളിക്കരയിൽ കടൽ കരകയറി കെട്ടിടം തകർന്നു

കാഞ്ഞങ്ങാട് : പള്ളിക്കര കല്ലിങ്കാലിൽ കടൽ കരകയറി. കെട്ടിടം തകർന്ന നിലയിലാണ്. 25 മീറ്ററോളം ഈ ഭാഗത്ത് കടൽ കരകയറിയിട്ടുണ്ട്. റെഡ് മൂൺ ബീച്ചിലെ കെട്ടിടമാണ് ഏത് സമയത്തും തകർന്നു വീഴുമെന്ന നിലയിലായത്. കെട്ടിടത്തിൻ്റെ തറ ഉൾപെടെ അടിഭാഗം കടലെടുത്തു. വിനോദ സഞ്ചാരികൾ താമസിക്കാൻ പണി കഴിപ്പിച്ച കോൺഗ്രീറ്റ് കെട്ടിടമാണിത്. നിരവധി കാറ്റാടി മരങ്ങളും കടലെടുത്തു. ഇന്ന് രാവിലെ മുതലാണ് പ്രദേശത്ത് ശക്തമായ കടലാക്രമണമുള്ളത്.
Reactions

Post a Comment

0 Comments