കാഞ്ഞങ്ങാട് : വീടിൻ്റെ ജനാല ചില്ല് കല്ലുകൊണ്ട് കുത്തി പൊട്ടിച്ചു. ജനാല ചില്ല് തെറിച്ച് എട്ട് മാസം പ്രായമായ കുട്ടിക്ക് പരിക്കേറ്റു. അജാനൂർ കൊളവയൽ ഇട്ടമ്മലിലെ മഹേഷ് കണ്ടത്തിലിൻ്റെ വീടിൻ്റെ ജനാല ചില്ല് തകർത്തതായാണ് പരാതി. ഇദ്ദേഹത്തിൻ്റെ കുട്ടിക്കാണ് പരിക്കേറ്റത്. ചില്ല് തകർത്തതിൽ 1000 രൂപയുടെ നഷ്ടമുണ്ട്. സംഭവത്തിൽ മഹേഷ് നൽകിയ പരാതിയിൽ ഇദ്ദേഹത്തിൻ്റെ സഹോദരൻ്റെ മകൻ അർജ്ജുനെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. പ്രതിയുടെ സുഹൃത്തിനെ വീട്ടിൽ കൂട്ടി കൊണ്ട് വന്നത് ചോദ്യം ചെയ്തതിനായിരുന്നു അക്രമമെന്ന് പൊലീസിനോട് പറഞ്ഞു.
0 Comments