Ticker

6/recent/ticker-posts

പുരാവസ്തുശേഖരമെന്ന് സംശയം വീട് സീൽ ചെയ്തു പൊലീസ് കയറിയ മുറിയിൽ പാമ്പ്

കാഞ്ഞങ്ങാട് :  പുരാവസ്തു സൂക്ഷിച്ചിട്ടുണ്ടെന്ന സൂചനയെ തുടർന്ന് പൊലീസ് പഴയ ഓടിട്ട വീടും തൊട്ടടുത്ത മുറിയും പരിശോധിച്ചു. ഇവിടെ പഴക്കം ചെന്ന ചെമ്പുകളും ഓട്ട്, ചെമ്പ് പാത്രങ്ങളും പഴയ വാളും ഉൾപെടെ കണ്ടെത്തിയതിനെ തുടർന്ന് കൂടുതൽ പരിശോധനക്കായി വീട് സീൽ ചെയ്തു. കോട്ടിക്കുളം റെയിൽപാളത്തിനടുത്തുള്ള വീടാണ് ബേക്കൽ പൊലീസ് സീൽ ചെയ്തത്. ഇൻസ്പെക്ടർ എം.വി. ശ്രീ ദാസ്, എസ് ഐ സവ്യ സാചിയുടെയും നേതൃത്വത്തിൽ ഇന്നലെ വൈകീട്ട് ആരംഭിച്ച പരിശോധന രാത്രി 11 വരെ തുടർന്നു. വീടിനടുത്തുള്ള മുറിയിലും സാധനങ്ങളുണ്ട്. ഈ മുറി തുറന്നപ്പോൾ അകത്ത് പാമ്പിനെ കണ്ടതിനെ തുടർന്ന് പരിശോധിക്കാനായില്ല. അറബി അക്ഷരം ആലേഖനം ചെയ്ത സാധനങ്ങളും കാണപെട്ടു. എന്നാൽ സംഭവത്തിൽ എന്തെങ്കിലും ദുരൂഹത ഉണ്ടോ എന്ന് വ്യക്തമല്ല. ഇന്ന് പുരാവസ്തു വിഭാഗം സ്ഥലത്തെത്തി കൂടുതൽ പരിശോധന നടത്തിയാലെ വ്യക്തത വരുകയുള്ളൂ. മരിച്ചു പോയ വീട്ടുടമകമ്പത്തിന് വാങ്ങി സൂക്ഷിച്ചതാണോ എന്ന സംശയവുമുണ്ട്.
Reactions

Post a Comment

0 Comments