കാഞ്ഞങ്ങാട്: 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ചിത്താരി ഇലക്ട്രിസിറ്റി സബ് എഞ്ചിനീയറെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു. ഇന്ന്വൈകീട്ടാണ് സംഭവം. ചിത്താരി ഇലക്ട്രിസിറ്റി ഓഫീസിലെ സബ് എഞ്ചിനീയർ ഹോസദുർഗ് കാരാട്ട് വയൽ ശ്രീ കിരണിലെ കെ. സുരേന്ദ്രനാണ് പിടിയിലായത്. വിജിലൻസ് ഡിവൈഎസ്പി വി . ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.ചിത്താരി മുക്കൂട് സ്വദേശിയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ പിടി വീഴുകയായിരുന്നു.ഓഫീസിൽ വച്ചാണ് പണം വാങ്ങിയത്.പുതിയ വീടിന് വൈദ്യുതി കണക്ഷൻ നൽകാൻ ഉദ്യോഗസ്ഥൻ കൈക്കൂലി ആവശ്യപെടുകയായിരുന്നു വീട്ടുടമ വിവരം വിജിലൻസിനെ അറിയിച്ചു. ഉപഭോക്താവ് കൈക്കൂലി നൽകിയ ഉടൻ പുറത്ത് കാത്തു നിന്നവിജിലൻസ് സംഘം ഓഫീസിൽ കയറി സബ് എഞ്ചിനീയറെ വളഞ്ഞു. ഉദ്യോഗസ്ഥനെ കോടതിയിൽ ഹാജരാക്കും.
0 Comments