Ticker

6/recent/ticker-posts

ഗ്യാസ് ഏജൻസി ജീവനക്കാരനെ തള്ളിയിട്ട് രണ്ട് ലക്ഷം കവർന്ന കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ

പയ്യന്നൂർ :ഗ്യാസ് ഏജൻസി ജീവനക്കാരനെ തള്ളിയിട്ട് രണ്ട് ലക്ഷത്തിലേറെ രൂപ കവർന്ന കേസിൽ മൂന്ന് പ്രതികൾ ഇന്ന് അറസ്റ്റിലായി.
തളിപ്പറമ്പ് പട്ടുവം സ്വദേശി കൊവ്വൻ ഹൗസിൽമുഹമ്മദ്
അജ്മൽ 23, തളിപ്പറമ്പ് മന്നയിലെ മൈരാകത്ത് ഹൗസിൽ മുഹമ്മദ് റുഹൈൽ 21, മുണ്ടേരിമുയ്യം സ്വദേശി മുഹമ്മദ് റിസ്വാൻ 18  എന്നിവരെയാണ് പയ്യന്നൂർ  എസ്.ഐ പി.യദുകൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്.
 കണ്ണൂരിൽ നിന്നുമാണ് പ്രതികളെ
പിടികൂടിയത്. പ്രതികളെ പയ്യന്നൂരിലെത്തിച്ചു. പയ്യന്നൂർ
മഹാദേവഗ്രാമം സ്വദേശി സി. കെ. രാമകൃഷ്ണനെയാണ് കഴിഞ്ഞ വെള്ളിയാഴ്ച്ച  സംഘം തള്ളി വീഴ്ത്തി പണം കവർന്നത്. ഗ്യാസ് ഏജസിയിലെ കളക്ഷൻ പണം സംഘം തട്ടിയെടുക്കുകയായിരുന്നു.
Reactions

Post a Comment

0 Comments