കാഞ്ഞങ്ങാട്: കുണ്ടംകുഴി ഹയർസെക്കൻഡറി സ്കൂളിൽ പത്താംതരം വിദ്യാർഥിയുടെ കർണപുടം
അധ്യാപകൻ അടിച്ചു പൊട്ടിച്ചതായി പരാതി. ആഗസ്റ്റ് 11ന് സ്കൂൾ അസംബ്ലിയിൽ കുസൃതി കാണിച്ച വിദ്യാർഥിയെ അധ്യാപകൻ ചെവിക്കടിച്ചപ്പോൾ കർണപുടം പൊട്ടിയെന്നാണ് പരാതി. വിദ്യാർഥിയെ ആദ്യം ബേഡകം താലൂക്കാശുപത്രിയിൽ കൊണ്ടുപോയെങ്കിലും ഇവിടെ പ്രവേശിപ്പിക്കാനാകാത്തതിനാൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിക്ക് ചെവിക്ക് ശസ്ത്രക്രിയ ആവശ്യമായിവന്നിരിക്കുകയാണ്.
0 Comments