കാഞ്ഞങ്ങാട്: അമ്പലത്തറ ടൗണിൽ നിന്നും കളഞ്ഞു കിട്ടിയ സ്വർണഭരണം ഉടമസ്ഥനെ കണ്ടു പിടിച്ച് തിരിച്ചു നൽകി യുവതി. കുമ്പളയിലെ കെ. സുനിതയാണ് ആഭരണം തിരിച്ചേൽപ്പിച്ചത്. സി.പിഎം ബ്രാഞ്ച് സെക്രട്ടറിയാണ് സുനിത . ആഭരണത്തിൻ്റെ ഉടമ മീങ്ങോത്തെ പ്രിയയെ അമ്പലത്തറ പൊലീസ് സ്റ്റേഷനിൽ വച്ച് പൊലീസിന്റെയും, സിപിഎംഅമ്പലത്തറ ലോക്കൽ സെക്രട്ടറി ഡോ. സബിത ചൂരിക്കാട്, വാർഡ് മെമ്പർ കുഞ്ഞമ്പു, സിഡിഎസ് മെമ്പർ നിഷ എന്നിവരുടെ സാന്നിധ്യത്തിൽ കൈമാറി. ആഭരണം കിട്ടിയ കാര്യം വട്സപ് ഗ്രൂപ്പുകളിൽ പരസ്യപ്പെടുത്തിയാണ് ഉടമസ്ഥയെ കണ്ടെത്തിയത്.
0 Comments