Ticker

6/recent/ticker-posts

ഏഴ് ദിവസം പ്രായമായ കുഞ്ഞിൻ്റെ ജീവൻ രക്ഷിക്കാൻ എം.എച്ച് ഗ്രൂപ്പിൻ്റെ ആംബുലൻസ് ചീറിപ്പാഞ്ഞു ഡ്രൈവർ സമീറിന് നാടിൻ്റെ അഭിനന്ദനം

കാഞ്ഞങ്ങാട് : ശ്വാസ തടസം അനുഭവപെട്ട് ഗുരുതരാവസ്ഥയിലായ
ഏഴ് ദിവസം പ്രായമായ കുഞ്ഞിൻ്റെ ജീവൻ രക്ഷിക്കാൻ എം.എച്ച് ഗ്രൂപ്പ് പരയങ്ങാനത്തെ ആംബുലൻസ് ചീറിപ്പാഞ്ഞു. കുഞ്ഞിൻ്റെ ജീവൻ രക്ഷിക്കാൻ കുതിച്ചെത്തിയ 
 ഡ്രൈവർ സമീറിനെ നാട് അഭിനന്ദിക്കുന്നു.
  പനയാൽ തോക്കാനം മൊട്ടയിൽ നിന്ന്
ഇന്നലെ രാത്രി 7.30നാണ് ഫോൺ വിളിയെത്തുന്നത്. ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞ് ശ്വാസതടസം നേരിട്ട് ഗുരുതരാവസ്ഥയിലെന്നായിരുന്നു സന്ദേശം. പിന്നെ ഒരു
നിമിഷം പാഴാക്കിയില്ല. കുതിച്ചു പാഞ്ഞ ആംബുലൻസ് കുഞ്ഞിൻ്റെ ജീവനുമായി
 ഉദുമ നഴ്സിങ് ഹോമിലേക്ക് കുതിച്ചു. 
ഒരു നിമിഷം കളയാതെ കുഞ്ഞിനേയും വാരിയെടുത്ത് ആംബുലൻസിൽ ചീറിപ്പാഞ്ഞ ആ ഡ്രൈവർക്ക് നാടിൻ്റെ അഭിനന്ദന പ്രവാഹമാണ്. കുഞ്ഞ് സുഖമായിരിക്കുന്നു.
Reactions

Post a Comment

0 Comments