കാഞ്ഞങ്ങാട് :12 പേരടങ്ങുന്ന ചൂതാട്ട സംഘത്തെ പൊലീസ് പിടികൂടി. അര ലക്ഷത്തിലേറെ രൂപ ചൂതാട്ടകേന്ദ്രത്തിൽ നിന്നും പിടികൂടി. 56300 രൂപയാണ് പിടികൂടിയത്. ബന്തടുക്ക ബേത്തലത്ത് റോയിയുടെ വീടിനടുത്തുള്ള ഷെഡ്ഡിൽ ചൂതാട്ടത്തിലേർപ്പെട്ടവരെയാണ് ബേഡകം പൊലീസ് പിടികൂടി കേസെടുത്തത്. പുള്ളി മുറി ചൂതാട്ടം നടത്തുകയായിരുന്നു. കാഞ്ഞങ്ങാട് സ്വദേശികളായ പുതിയ വളപ്പ് കടപ്പുറത്തെ എം.കെ.കരീം 50, പുതി പുരയിൽ പി.പി. അഷറഫ് 42, കാഞ്ഞങ്ങാട് സൗത്തിലെ കെ. യാസിർ 27, ചിത്താരിയിലെ ടി.പി . അഷറഫ് 58,
പനത്തടിയിലെ പി എം ഷിബു 53 ,
ബന്തടുക്ക സ്വദേശികളായ ജയിംസ് 61, കെ. ജി. അനിൽ കുമാർ 49, പി.കെ. അഷറഫ് 42, ഇ. റസാഖ് 49, മാത്യു 58 , റോയി 50, സി. പ്രജിഷ് 36 എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് ഇൻസ്പെക്ടർ ടി. ദാമോദരൻ്റെ നേതൃത്വത്തിലായിരുന്നു റെയിഡ്.
0 Comments