തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് മെഡിക്കൽ കോളേജുകൾക്ക് കൂടി നാഷണൽ മെഡിക്കൽ കമീഷന്റെ അനുമതി ലഭ്യമായതായി
ആരോഗ്യ മന്ത്രി വീണാ ജോർജ്. വയനാട്, കാസർകോട് സർക്കാർ മെഡിക്കൽ കോളേജുകൾക്കാണ് അനുമതി ലഭ്യമായത്. 50 എംബിബിഎസ് സീറ്റുകൾക്ക് വീതമാണ് അനുമതി ലഭിച്ചത്. എൻഎംസി മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള അടിസ്ഥാന സൗകര്യങ്ങളും അക്കാഡമിക് സൗകര്യങ്ങളും ഒരുക്കിയതിലൂടേയാണ് അംഗീകാരം നേടിയെടുത്തത്. എത്രയും വേഗം നടപടി ക്രമങ്ങൾ പാലിച്ച് ഈ അധ്യായന വർഷം തന്നെ വിദ്യാർഥികളെ പ്രവേശിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
മറ്റ് മെഡിക്കൽ കോളേജുകളെ പോലെ രണ്ട് മെഡിക്കൽ കോളേജുകളേയും ഘട്ടം ഘട്ടമായി വികസിപ്പിക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചു വരുന്നത്.
കാസർകോട് മെഡിക്കൽ കോളേജിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി കിഫ്ബി ഫണ്ടിൽ നിന്ന് 160 കോടിയുടെ ഭരണാനുമതി നൽകി. ആശുപത്രി ബ്ലോക്കിന്റെ നിർമ്മാണം പുരോഗമിക്കുന്നു. അക്കാദമിക് ബ്ലോക്ക് കെട്ടിടം പൂർത്തിയാക്കി. മെഡിക്കൽ കോളേജിനുള്ള ജലവിതരണ സംവിധാനത്തിന് 8 കോടി രൂപ അനുവദിച്ചു. ന്യൂറോളജി വിഭാഗം ഉൾപ്പെടെയുള്ള സ്പെഷ്യാലിറ്റി ചികിത്സ ലഭ്യമാക്കി. ഘട്ടം ഘട്ടമായി സ്പെഷ്യാലിറ്റി സേവനങ്ങൾ ലഭ്യമാക്കി വരുന്നു. 60 സീറ്റുകളോടെ നഴ്സിംഗ് കോളേജ് ആരംഭിച്ചു. 29 കോടി ചെലവഴിച്ച് നിർമ്മിക്കുന്ന ഹോസ്റ്റലിന്റെ നിർമ്മാണം അന്തിമ ഘട്ടത്തിലാണ്.
273 തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്തി.
ജനറൽ മെഡിസിൻ, പീഡിയാട്രിക്സ്,
പാത്തോളജി, ന്യൂറോളജി, നെഫ്രോളജി,
കമ്മ്യൂണിറ്റി മെഡിസിൻ, ഡെർമറ്റോളജി,
ഇഎൻടി, റെസ്പിറേറ്ററി മെഡിസിൻ,
ഒഎംഎഫ്എസ്, സൈക്യാട്രി
വിഭാഗങ്ങളുടെ ഒപി ആരംഭിച്ചു.
കാസർകോട് ജില്ലയിൽ ആദ്യത്തെ
ന്യൂറോളജി, നെഫ്രോളജി ഒപി സ്ഥാപിച്ചു. ഇ-
സഞ്ജീവനി ടെലിമെഡിസിൻ സേവനങ്ങൾ
ലഭ്യമാക്കി. പ്രിൻസിപ്പൽ തസ്‌തിക സൃഷ്ടിച്ച്
പ്രിൻസിപ്പൽ പോസ്റ്റ് ചെയ്തു.
റേഡിയോളജി സേവനങ്ങൾക്ക്
എഇആർബിയിൽ നിന്ന് അംഗീകാരം
0 Comments